എന്റെ ഉമ്മ മാനസിക വെല്ലു വിളി നേരിടുന്ന ആളാണ്. ഇപ്പോ ഷുഗറും പ്രഷറും ഉണ്ട്. മാസത്തിലൊരിക്കൽ തൊട്ടടുത്തുള്ള സർക്കാർ ആശുപത്രിയിൽ സൈക്കാട്രി ഡിപ്പാർട്ടുമെന്റ് വരും. അവിടെ ഒരുമാസത്തേക്കുള്ള മരുന്ന് അടക്കം തരും. ആ മരുന്നും ചികിത്സയും പുറത്ത് നിന്നായിരുന്നെങ്കിൽ നാലായിരം രൂപയെങ്കിലും ആവുമായിരുന്നു. സുഡാപ്പി, സംഘി, കാസ ഭീകരർ തകർത്ത എന്റെ ജീവിതത്തിൽ അത് വലിയ ആശ്വാസമായിരുന്നു.
മതക്കാരെ പിണറായി സുഖിപ്പിക്കുന്നില്ലേയെന്ന് ചോദിച്ചാൽ അതാണ് ജനാധിപത്യം. ജനതയുടെ ഇച്ഛയ്ക്ക് അനുസരിച്ചേ ഭരിക്കാൻ പറ്റൂ. നമ്മുടെ 'നന്മ' മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുമ്പോ അത് ഭീകരതയാണ്. പിണറായിയുടെ മകൾ കല്യാണം കഴിച്ചത് 'അന്യ' ജാതിയിൽ പെട്ട ആളെയാണ്. ആ മന്ത്രിസഭയിൽ ലവ് ജിഹാദുകാരും ലവ് കുരുക്ഷേത്രക്കാരുമുണ്ട്. ഒരു വർഗ്ഗീയ കലാപമുണ്ടായാൽ വെട്ടാൻ പോകുമ്പോൾ ഇതന്റെ മക്കളുടെ, പകുതി ജാതിക്കാരല്ലേ എന്ന ജാതീയതയെങ്കിലും അവരെ പിന്തിരിപ്പിക്കും.
പാണക്കാട് ശിഹാബിനെക്കാളും രാജീവ് ചന്ദ്ര ശേഖരനെക്കാളും എനിക്കിഷ്ടം 'അന്യ' ജാതിക്കാരനായ മരുമകനുള്ള പിണറായിയെ ആണ്. മതക്കാരെ പിണറായി പ്രീണിപ്പിക്കുന്നെന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ മനസ്സിലാക്കേണ്ടത് പാണക്കാട്ടെ മുസ്ലിം ലീഗിനെ ജയിപ്പിക്കാൻ നടക്കുന്ന കാട്ട് മൂരി യുക്തിവാദി വേഷം കെട്ടുകയാണെന്നാണ്. സജി ചെറിയാൻ അമ്മയ്ക്ക് മുത്തം കൊടുക്കുമ്പോൾ രവി മതപ്രീണനമെന്ന് പറഞ്ഞു മോങ്ങിയാൽ നിങ്ങളതിൽ കാണേണ്ടത് ബീ ജേ പിക്ക് കിട്ടേണ്ട ഹൈന്ദവ വോട്ട് ചോരുന്നത് സഹിക്കാത്ത സംഘിയുടെ ഹാലിളകലാണ്.
ട്രെയിൻ പാളത്തിലാണ് ഓടിക്കേണ്ടത്. കാർ റോട്ടിലും. ബോട്ട് വെള്ളത്തിലും. എന്നാലേ കാര്യമുള്ളൂ. അതാണ് പ്രായോഗികത.
അന്തം കമ്മിക്ക് ഒരുപാട് പ്രശ്നങ്ങളുണ്ട്. അതിന് ബദലുകള് കണ്ടെത്തി പരിഹരിക്കാതെ അവരെ കുറ്റം പറഞ്ഞ് സംഘിപ്പാളയത്തിലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്ന സംഘികളെ സുഖിപ്പിക്കുന്നത് യുക്തിവാദമല്ല, മറിച്ച് പക്കാ സംഘിസമാണ്.

പിണറായി വിജയൻ