13
1 ദിനവൃത്താന്തം
1:1 --- ആദാം, ശേത്ത്, ഏനോശ്,
1:2 --- കേനാൻ, മഹലലേൽ, യാരേദ്,
1:3 --- ഹനോക്ക്, മെഥൂശേലഹ്, ലാമെക്ക്, നോഹ,
1:4 --- ശേം, ഹാം, യാഫെത്ത്. യാഫെത്തിന്റെ പുത്രന്മാർ:
1:5 --- ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബാൽ
1:6 --- മേശെക്ക്, തീരാസ്. ഗോമെരിന്റെ പുത്രന്മാർ: അശ്കേനസ്, രീഫത്ത്, തോഗർമ്മാ.
1:7 --- യാവാന്റെ പുത്രന്മാർ: എലീശാ, തർശീശ്, കിത്തീം, ദോദാനീം.
1:8 --- ഹാമിന്റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ.
1:9 --- കൂശിന്റെ പുത്രന്മാർ: സെബാ, ഹവീലാ, സബ്താ, രമാ, സബെഖാ. രമയുടെ പുത്രന്മാർ: ശെബാ, ദെദാൻ.
1:10 --- കൂശ് നിമ്രോദിനെ ജനിപ്പിച്ചു. അവൻ ഭൂമിയിൽ ആദ്യത്തെ വീരനായിരുന്നു.
1:11 --- മിസ്രയീമോ: ലൂദീം, അനാമീം, ലെഹാബീം,
1:12 --- നഫ്തൂഹീം, പത്രൂസീം, കസ്ളൂഹീം,--ഇവരിൽ നിന്നു ഫെലിസ്ത്യർ ഉത്ഭവിച്ചു--കഫ്തോരീം എന്നിവരെ ജനിപ്പിച്ചു.
1:13 --- കനാൻ തന്റെ ആദ്യജാതനായ സീദോൻ,
1:14 --- ഹേത്ത്, യെബൂസി, അമോരി,
1:15 --- ഗിർഗ്ഗശി, ഹിവ്വി, അർക്കി, സീനി, അർവ്വാദി,
1:16 --- സെമാരി, ഹമാത്തി എന്നിവരെ ജനിപ്പിച്ചു.
1:17 --- ശേമിന്റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷദ്, ലൂദ്, അരാം, ഊസ്, ഹൂൾ, ഗേഥെർ, മേശെക്.
1:18 --- അർപ്പക്ഷദ് ശേലഹിനെ ജനിപ്പിച്ചു; ശേലഹ് ഏബെരിനെ ജനിപ്പിച്ചു.
1:19 --- ഏബെരിന്നു രണ്ടു പുത്രന്മാർ ജനിച്ചു; ഒരുത്തന്നു പേലെഗ് എന്നു പേർ; അവന്റെ കാലത്തായിരുന്നു ഭൂവാസികൾ പിരിഞ്ഞുപോയതു; അവന്റെ സഹോദരന്നു യൊക്താൻ എന്നു പേർ.
1:20 --- യൊക്താനോ: അല്മോദാദ്, ശേലെഫ്, ഹസർമ്മാവെത്ത്,
1:21 --- ഹദോരാം, ഊസാൽ, ദിക്ളാ,
1:22 --- എബാൽ, അബീമായേൽ, ശെബാ,
1:23 --- ഓഫീർ, ഹവീലാ, യോബാബ് എന്നിവരെ ജനിപ്പിച്ചു; ഇവരെല്ലാവരും യൊക്താന്റെ പുത്രന്മാർ.
1:24 --- ശേം, അർപ്പക്ഷദ്, ശേലഹ്, ഏബെർ,
1:25 --- പേലെഗ്, രെയൂ, ശെരൂഗ്,
1:26 --- നാഹോർ, തേരഹ്, അബ്രാം;
1:27 --- ഇവൻ തന്നേ അബ്രാഹാം.
1:28 --- അബ്രാഹാമിന്റെ പുത്രന്മാർ: യിസ്ഹാക്ക്, യിശ്മായേൽ.
1:29 --- അവരുടെ വംശപാരമ്പര്യമാവിതു: യിശ്മായേലിന്റെ ആദ്യജാതൻ നെബായോത്ത്,
1:30 --- കേദാർ, അദ്ബെയേൽ, മിബ്ശാം, മിശ്മാ, ദൂമാ,
1:31 --- മസ്സാ, ഹദദ്, തേമാ, യെതൂർ, നാഫീഷ്, കേദമാ; ഇവർ യിശ്മായേലിന്റെ പുത്രന്മാർ.
1:32 --- അബ്രാഹാമിന്റെ വെപ്പാട്ടിയായ കെതൂരയുടെ പുത്രന്മാർ: സിമ്രാൻ, യൊക്ശാൻ, മേദാൻ, മിദ്യാൻ, യിശ്ബാക്, ശൂവഹ് എന്നിവരെ അവൾ പ്രസവിച്ചു. യോക്ശാന്റെ പുത്രന്മാർ: ശെബാ, ദെദാൻ.
1:33 --- മിദ്യാന്റെ പുത്രന്മാർ: ഏഫാ, ഏഫെർ, ഹനോക്ക്, അബീദാ, എൽദായാ; ഇവരെല്ലാവരും കെതൂരയുടെ പുത്രന്മാർ.
1:34 --- അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു. യിസ്ഹാക്കിന്റെ പുത്രന്മാർ ഏശാവ്, യിസ്രായേൽ.
1:35 --- ഏശാവിന്റെ പുത്രന്മാർ: എലീഫാസ്, രെയൂവേൽ, യെയൂശ്, യലാം, കോരഹ്.
1:36 --- എലീഫാസിന്റെ പുത്രന്മാർ: തേമാൻ, ഓമാർ, സെഫീ, ഗഥാം, കെനസ്, തിമ്നാ, അമാലേക്.
1:37 --- രെയൂവേലിന്റെ പുത്രന്മാർ: നഹത്ത്, സേറഹ്, ശമ്മാ, മിസ്സാ.
1:38 --- സേയീരിന്റെ പുത്രന്മാർ: ലോതാൻ, ശോബാൽ, സിബെയോൻ, അനാ, ദീശോൻ, ഏസെർ, ദീശാൻ.
1:39 --- ലോതാന്റെ പുത്രന്മാർ: ഹോരി, ഹോമാം; തിമ്നാ ലോതാന്റെ സഹോദരി ആയിരുന്നു.
1:40 --- ശോബാലിന്റെ പുത്രന്മാർ: അലീയാൻ, മാനഹത്ത്, ഏബാൽ, ശെഫി, ഓനാം. സിബേയോന്റെ പുത്രന്മാർ: അയ്യാ, അനാ.
1:41 --- അനയുടെ പുത്രന്മാർ: ദീശോൻ. ദീശോന്റെ പുത്രന്മാർ: ഹമ്രാൻ, എശ്ബാൽ, യിത്രാൻ, കെരാൻ.
1:42 --- ഏസെരിന്റെ പുത്രന്മാർ: ബിൽഹാൻ, സാവാൻ, യാക്കാൻ. ദീശാന്റെ പുത്രന്മാർ: ഊസ്, അരാൻ.
1:43 --- യിസ്രായേൽമക്കളെ രാജാവു വാഴുംമുമ്പെ ഏദോംദേശത്തു വാണ രാജാക്കന്മാർ ആരെന്നാൽ: ബെയോരിന്റെ മകനായ ബേല; അവന്റെ പട്ടണത്തിന്നു ദിൻ ഹാബാ എന്നു പേർ.
1:44 --- ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരഹിന്റെ മകൻ യോബാബ് അവന്നു പകരം രാജാവായി.
1:45 --- യോബാബ് മരിച്ചശേഷം തേമാദേശക്കാരനായ ഹൂശാം അവന്നു പകരം രാജാവായി.
1:46 --- ഹൂശാം മരിച്ചശേഷം ബദദിന്റെ മകൻ ഹദദ് അവന്നു പകരം രാജാവായി; അവൻ മോവാബ് സമഭൂമിയിൽ മിദ്യാനെ തോല്പിച്ചു; അവന്റെ പട്ടണത്തിന്നു അവീത്ത് എന്നു പേർ.
1:47 --- ഹദദ് മരിച്ചശേഷം മസ്രേക്കക്കാരനായ സമ്ളാഅവന്നു പകരം രാജാവായി.
1:48 --- സമ്ളാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൌൽ അവന്നു പകരം രാജാവായി.
1:49 --- ശൌൽ മരിച്ചശേഷം അക്ബോരിന്റെ മകൻ ബാൽഹാനാൻ അവന്നു പകരം രാജാവായി.
1:50 --- ബാൽഹാനാൻ മരിച്ചശേഷം ഹദദ് അവന്നു പകരം രാജാവായി. അവന്റെ പട്ടണത്തിന്നു പായീ എന്നും ഭാര്യക്കു മെഹേതബേൽ എന്നും പേർ. അവൾ മേസാഹാബിന്റെ മകളായ മത്രേദിന്റെ മകളായിരുന്നു.
1:51 --- ഹദദും മരിച്ചു. ഏദോമ്യ പ്രഭുക്കന്മാരാവിതു: തിമ്നാ പ്രഭു, അല്യാപ്രഭു, യെഥേത്ത് പ്രഭു,
1:52 --- ഒഹൊലീബാമാപ്രഭു, ഏലാ പ്രഭു,
1:53 --- പീനോൻ പ്രഭു, കെനസ്പ്രഭു, തേമാൻ പ്രഭു,
1:54 --- മിബ്സാർപ്രഭു, മഗ്ദീയേൽപ്രഭു, ഈരാംപ്രഭു; ഇവരത്രേ ഏദോമ്യപ്രഭുക്കന്മാർ.