Quran in Malayalam
11 വചനങ്ങൾ
بِسْمِ اللَّهِ الرَّحْمَـٰنِ الرَّحِيمِ وَالْعَادِيَاتِ ضَبْحًا
കിതച്ചോടുന്നവ സാക്ഷി.
فَالْمُورِيَاتِ قَدْحًا
അങ്ങനെ കുളമ്പുരസി തീപ്പൊരി പറത്തുന്നവ സാക്ഷി.
فَالْمُغِيرَاتِ صُبْحًا
പുലര്‍ച്ചെ ആക്രമണം നടത്തുന്നവ സാക്ഷി.
فَأَثَرْنَ بِهِ نَقْعًا
അങ്ങനെ പൊടിപടലം ഇളക്കിവിടുന്നവ സാക്ഷി.
فَوَسَطْنَ بِهِ جَمْعًا
ശത്രുക്കള്‍ക്കു നടുവില്‍ കടന്നുചെല്ലുന്നവ സാക്ഷി.
إِنَّ الْإِنسَانَ لِرَبِّهِ لَكَنُودٌ
തീര്‍ച്ചയായും മനുഷ്യന്‍ തന്റെ നാഥനോട് നന്ദിയില്ലാത്തവനാണ്
وَإِنَّهُ عَلَىٰ ذَٰلِكَ لَشَهِيدٌ
ഉറപ്പായും അവന്‍ തന്നെ ഈ നന്ദികേടിനു സാക്ഷിയാണ്;
وَإِنَّهُ لِحُبِّ الْخَيْرِ لَشَدِيدٌ
ധനത്തോടുള്ള അവന്റെ ആര്‍ത്തി അതികഠിനം തന്നെ;
أَفَلَا يَعْلَمُ إِذَا بُعْثِرَ مَا فِي الْقُبُورِ
അവന്‍ അറിയുന്നില്ലേ? ഖബറുകളിലുള്ളവ ഇളക്കിമറിക്കപ്പെടുകയും.
وَحُصِّلَ مَا فِي الصُّدُورِ
ഹൃദയങ്ങളിലുള്ളവ വെളിവാക്കപ്പെടുകയും ചെയ്യുമ്പോള്‍.
إِنَّ رَبَّهُم بِهِمْ يَوْمَئِذٍ لَّخَبِيرٌ
സംശയമില്ല; അന്നാളില്‍ അവരുടെ നാഥന്‍ അവരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ്.