Quran in Malayalam
11 വചനങ്ങൾ
بِسْمِ اللَّهِ الرَّحْمَـٰنِ الرَّحِيمِ الْقَارِعَةُ
ഭയങ്കര സംഭവം!
مَا الْقَارِعَةُ
എന്താണാ ഭയങ്കര സംഭവം?
وَمَا أَدْرَاكَ مَا الْقَارِعَةُ
ആ ഭയങ്കര സംഭവം ഏതെന്ന് നിനക്കെന്തറിയാം?
يَوْمَ يَكُونُ النَّاسُ كَالْفَرَاشِ الْمَبْثُوثِ
അന്ന് മനുഷ്യര്‍ ചിന്നിച്ചിതറിയ പാറ്റപോലെയാകും.
وَتَكُونُ الْجِبَالُ كَالْعِهْنِ الْمَنفُوشِ
പര്‍വതങ്ങള്‍ കടഞ്ഞ കമ്പിളി രോമം പോലെയും.
فَأَمَّا مَن ثَقُلَتْ مَوَازِينُهُ
അപ്പോള്‍ ആരുടെ തുലാസിന്റെ തട്ട് കനം തൂങ്ങുന്നുവോ,
فَهُوَ فِي عِيشَةٍ رَّاضِيَةٍ
അവന് സംതൃപ്തമായ ജീവിതമുണ്ട്.
وَأَمَّا مَنْ خَفَّتْ مَوَازِينُهُ
ആരുടെ തുലാസിന്‍ തട്ട് കനം കുറയുന്നുവോ,
فَأُمُّهُ هَاوِيَةٌ
അവന്റെ സങ്കേതം ഹാവിയ ആയിരിക്കും.
وَمَا أَدْرَاكَ مَا هِيَهْ
ഹാവിയ ഏതെന്ന് നിനക്കെന്തറിയാം?
نَارٌ حَامِيَةٌ
അത് കൊടും ചൂടുള്ള നരകത്തീ തന്നെ.