Quran in Malayalam
4 വചനങ്ങൾ
بِسْمِ اللَّهِ الرَّحْمَـٰنِ الرَّحِيمِ لِإِيلَافِ قُرَيْشٍ
ഖുറൈശികളെ ഇണക്കിയതിനാല്‍
إِيلَافِهِمْ رِحْلَةَ الشِّتَاءِ وَالصَّيْفِ
അഥവാ ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്രയോടുള്ള അവരുടെ ഇണക്കം.
فَلْيَعْبُدُوا رَبَّ هَـٰذَا الْبَيْتِ
അതിനാല്‍ ഈ കഅ്ബാമന്ദിരത്തിന്റെ നാഥന് അവര്‍ വഴിപ്പെടട്ടെ.
الَّذِي أَطْعَمَهُم مِّن جُوعٍ وَآمَنَهُم مِّنْ خَوْفٍ
അവര്‍ക്ക് വിശപ്പടക്കാന്‍ ആഹാരവും പേടിക്കു പകരം നിര്‍ഭയത്വവും നല്‍കിയവനാണവന്‍.