Quran in Malayalam
5 വചനങ്ങൾ
بِسْمِ اللَّهِ الرَّحْمَـٰنِ الرَّحِيمِ تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ
അബൂലഹബിന്റെ ഇരു കരങ്ങളും നശിക്കട്ടെ. അവന്‍ നശിച്ചിരിക്കുന്നു.
مَا أَغْنَىٰ عَنْهُ مَالُهُ وَمَا كَسَبَ
അവന്റെ സ്വത്തോ അവന്‍ സമ്പാദിച്ചതോ അവന്നൊട്ടും ഉപകരിച്ചില്ല.
سَيَصْلَىٰ نَارًا ذَاتَ لَهَبٍ
ആളിക്കത്തുന്ന നരകത്തിലവന്‍ ചെന്നെത്തും.
وَامْرَأَتُهُ حَمَّالَةَ الْحَطَبِ
വിറക് ചുമക്കുന്ന അവന്റെ ഭാര്യയും.
فِي جِيدِهَا حَبْلٌ مِّن مَّسَدٍ
അവളുടെ കഴുത്തില്‍ ഈന്തപ്പന നാരുകൊണ്ടുള്ള കയറുണ്ട്.