Quran in Malayalam
42 വചനങ്ങൾ
بِسْمِ اللَّهِ الرَّحْمَـٰنِ الرَّحِيمِ عَبَسَ وَتَوَلَّىٰ
അദ്ദേഹം നെറ്റിചുളിച്ചു, മുഖം തിരിച്ചു.
أَن جَاءَهُ الْأَعْمَىٰ
കുരുടന്റെ വരവു കാരണം.
وَمَا يُدْرِيكَ لَعَلَّهُ يَزَّكَّىٰ
നിനക്കെന്തറിയാം? ഒരുവേള അവന്‍ വിശുദ്ധി വരിച്ചെങ്കിലോ?
أَوْ يَذَّكَّرُ فَتَنفَعَهُ الذِّكْرَىٰ
അഥവാ, ഉപദേശം ശ്രദ്ധിക്കുകയും ആ ഉപദേശം അയാള്‍ക്ക് ഉപകരിക്കുകയും ചെയ്തേക്കാമല്ലോ.
أَمَّا مَنِ اسْتَغْنَىٰ
എന്നാല്‍ താന്‍പോരിമ നടിച്ചവനോ;
فَأَنتَ لَهُ تَصَدَّىٰ
അവന്റെ നേരെ നീ ശ്രദ്ധ തിരിച്ചു.
وَمَا عَلَيْكَ أَلَّا يَزَّكَّىٰ
അവന്‍ നന്നായില്ലെങ്കില്‍ നിനക്കെന്ത്?
وَأَمَّا مَن جَاءَكَ يَسْعَىٰ
എന്നാല്‍ നിന്നെത്തേടി ഓടി വന്നവനോ,
وَهُوَ يَخْشَىٰ
അവന്‍ ദൈവഭയമുള്ളവനാണ്.
فَأَنتَ عَنْهُ تَلَهَّىٰ
എന്നിട്ടും നീ അവന്റെ കാര്യത്തില്‍ അശ്രദ്ധ കാണിച്ചു.
كَلَّا إِنَّهَا تَذْكِرَةٌ
അറിയുക: ഇതൊരുദ്ബോധനമാ ണ്.
فَمَن شَاءَ ذَكَرَهُ
അതിനാല്‍ മനസ്സുള്ളവര്‍ ഇതോര്‍ക്കട്ടെ.
فِي صُحُفٍ مُّكَرَّمَةٍ
ആദരണീയമായ ഏടുകളിലാണിതുള്ളത്.
مَّرْفُوعَةٍ مُّطَهَّرَةٍ
ഉന്നതങ്ങളും വിശുദ്ധങ്ങളുമായ ഏടുകളില്‍.
بِأَيْدِي سَفَرَةٍ
ചില സന്ദേശവാഹകരുടെ കൈകളിലാണവ;
كِرَامٍ بَرَرَةٍ
അവര്‍ മാന്യരും മഹത്തുക്കളുമാണ്.
قُتِلَ الْإِنسَانُ مَا أَكْفَرَهُ
മനുഷ്യന്‍ തുലയട്ടെ. അവനിത്ര നന്ദിയില്ലാത്തവനായതെന്ത്?
مِنْ أَيِّ شَيْءٍ خَلَقَهُ
ഏതൊരു വസ്തുവില്‍ നിന്നാണവനെ പടച്ചത്?
مِن نُّطْفَةٍ خَلَقَهُ فَقَدَّرَهُ
ഒരു ബീജ കണത്തില്‍നിന്നാണവനെ സൃഷ്ടിച്ചത്. അങ്ങനെ ക്രമാനുസൃതം രൂപപ്പെടുത്തി.
ثُمَّ السَّبِيلَ يَسَّرَهُ
എന്നിട്ട് അല്ലാഹു അവന്ന് വഴി എളുപ്പമാക്കിക്കൊടുത്തു.
ثُمَّ أَمَاتَهُ فَأَقْبَرَهُ
പിന്നീട് അവനെ മരിപ്പിച്ചു. മറമാടുകയും ചെയ്തു.
ثُمَّ إِذَا شَاءَ أَنشَرَهُ
പിന്നെ അല്ലാഹു ഇഛിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നു.
كَلَّا لَمَّا يَقْضِ مَا أَمَرَهُ
അല്ല, അല്ലാഹു കല്പിച്ചത് അവന്‍ നിര്‍വഹിച്ചില്ല.
فَلْيَنظُرِ الْإِنسَانُ إِلَىٰ طَعَامِهِ
മനുഷ്യന്‍ തന്റെ ആഹാരത്തെ സംബന്ധിച്ച് ആലോചിക്കട്ടെ.
أَنَّا صَبَبْنَا الْمَاءَ صَبًّا
നാം ധാരാളമായി മഴവെള്ളം വീഴ്ത്തി.
ثُمَّ شَقَقْنَا الْأَرْضَ شَقًّا
പിന്നെ നാം മണ്ണ് കീറിപ്പിളര്‍ത്തി.
فَأَنبَتْنَا فِيهَا حَبًّا
അങ്ങനെ നാമതില്‍ ധാന്യത്തെ മുളപ്പിച്ചു.
وَعِنَبًا وَقَضْبًا
മുന്തിരിയും പച്ചക്കറികളും.
وَزَيْتُونًا وَنَخْلًا
ഒലീവും ഈത്തപ്പനയും.
وَحَدَائِقَ غُلْبًا
ഇടതൂര്‍ന്ന തോട്ടങ്ങളും.
وَفَاكِهَةً وَأَبًّا
പഴങ്ങളും പുല്‍പടര്‍പ്പുകളും.
مَّتَاعًا لَّكُمْ وَلِأَنْعَامِكُمْ
നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ആഹാരമായി.
فَإِذَا جَاءَتِ الصَّاخَّةُ
എന്നാല്‍ ആ ഘോര ശബ്ദം വന്നുഭവിച്ചാല്‍.
يَوْمَ يَفِرُّ الْمَرْءُ مِنْ أَخِيهِ
അതുണ്ടാവുന്ന ദിനം മനുഷ്യന്‍ തന്റെ സഹോദരനെ വെടിഞ്ഞോടും.
وَأُمِّهِ وَأَبِيهِ
മാതാവിനെയും പിതാവിനെയും.
وَصَاحِبَتِهِ وَبَنِيهِ
ഭാര്യയെയും മക്കളെയും.
لِكُلِّ امْرِئٍ مِّنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ
അന്ന് അവരിലോരോരുത്തര്‍ക്കും സ്വന്തം കാര്യം നോക്കാനുണ്ടാകും.
وُجُوهٌ يَوْمَئِذٍ مُّسْفِرَةٌ
അന്നു ചില മുഖങ്ങള്‍ പ്രസന്നങ്ങളായിരിക്കും;
ضَاحِكَةٌ مُّسْتَبْشِرَةٌ
ചിരിക്കുന്നവയും സന്തോഷപൂര്‍ണ്ണങ്ങളും.
وَوُجُوهٌ يَوْمَئِذٍ عَلَيْهَا غَبَرَةٌ
മറ്റു ചില മുഖങ്ങള്‍ അന്ന് പൊടി പുരണ്ടിരിക്കും;
تَرْهَقُهَا قَتَرَةٌ
ഇരുള്‍ മുറ്റിയും.
أُولَـٰئِكَ هُمُ الْكَفَرَةُ الْفَجَرَةُ
അവര്‍ തന്നെയാണ് സത്യനിഷേധികളും തെമ്മാടികളും.