Quran in Malayalam
19 വചനങ്ങൾ
بِسْمِ اللَّهِ الرَّحْمَـٰنِ الرَّحِيمِ سَبِّحِ اسْمَ رَبِّكَ الْأَعْلَى
അത്യുന്നതനായ നിന്റെ നാഥന്റെ നാമം കീര്‍ത്തിക്കുക.
الَّذِي خَلَقَ فَسَوَّىٰ
അവനോ സൃഷ്ടിച്ച് സന്തുലിതമാക്കിയവന്‍.
وَالَّذِي قَدَّرَ فَهَدَىٰ
ക്രമീകരിച്ച് നേര്‍വഴി കാണിച്ചവന്‍;
وَالَّذِي أَخْرَجَ الْمَرْعَىٰ
മേച്ചില്‍പ്പുറങ്ങള്‍ ഒരുക്കിയവന്‍.
فَجَعَلَهُ غُثَاءً أَحْوَىٰ
എന്നിട്ടവനതിനെ ഉണങ്ങിക്കരിഞ്ഞ ചവറാക്കി.
سَنُقْرِئُكَ فَلَا تَنسَىٰ
നിനക്കു നാം ഓതിത്തരും. നീയത് മറക്കുകയില്ല;
إِلَّا مَا شَاءَ اللَّهُ ۚ إِنَّهُ يَعْلَمُ الْجَهْرَ وَمَا يَخْفَىٰ
അല്ലാഹു ഇഛിച്ചതൊഴികെ. പരസ്യവും രഹസ്യവും അവനറിയുന്നു.
وَنُيَسِّرُكَ لِلْيُسْرَىٰ
എളുപ്പമായ വഴി നിനക്കു നാം ഒരുക്കിത്തരാം.
فَذَكِّرْ إِن نَّفَعَتِ الذِّكْرَىٰ
അതിനാല്‍ നീ ഉദ്ബോധിപ്പിക്കുക- ഉദ്ബോധനം ഉപകരിക്കുമെങ്കില്‍!
سَيَذَّكَّرُ مَن يَخْشَىٰ
ദൈവഭയമുള്ളവന്‍ ഉദ്ബോധനം ഉള്‍ക്കൊള്ളും.
وَيَتَجَنَّبُهَا الْأَشْقَى
കൊടിയ നിര്‍ഭാഗ്യവാന്‍ അതില്‍ നിന്ന് അകലുകയും ചെയ്യും.
الَّذِي يَصْلَى النَّارَ الْكُبْرَىٰ
അവനോ, കഠിനമായ നരകത്തീയില്‍ കിടന്നെരിയുന്നവന്‍.
ثُمَّ لَا يَمُوتُ فِيهَا وَلَا يَحْيَىٰ
പിന്നീട് അവനതില്‍ മരിക്കുകയില്ല; ജീവിക്കുകയുമില്ല.
قَدْ أَفْلَحَ مَن تَزَكَّىٰ
തീര്‍ച്ചയായും വിശുദ്ധി വരിച്ചവന്‍ വിജയിച്ചു.
وَذَكَرَ اسْمَ رَبِّهِ فَصَلَّىٰ
അവന്‍ തന്റെ നാഥന്റെ നാമമോര്‍ത്തു. അങ്ങനെ അവന്‍ നമസ്കരിച്ചു.
بَلْ تُؤْثِرُونَ الْحَيَاةَ الدُّنْيَا
എന്നാല്‍ നിങ്ങള്‍ ഈ ലോക ജീവിതത്തിനാണ് പ്രാമുഖ്യം നല്‍കുന്നത്.
وَالْآخِرَةُ خَيْرٌ وَأَبْقَىٰ
പരലോകമാണ് ഏറ്റം ഉത്തമവും ഏറെ ശാശ്വതവും.
إِنَّ هَـٰذَا لَفِي الصُّحُفِ الْأُولَىٰ
സംശയം വേണ്ടാ, ഇത് പൂര്‍വ വേദങ്ങളിലുമുണ്ട്.
صُحُفِ إِبْرَاهِيمَ وَمُوسَىٰ
അഥവാ, ഇബ്റാഹീമിന്റെയും മൂസായുടെയും ഗ്രന്ഥത്താളുകളില്‍!