Quran in Malayalam
26 വചനങ്ങൾ
بِسْمِ اللَّهِ الرَّحْمَـٰنِ الرَّحِيمِ هَلْ أَتَاكَ حَدِيثُ الْغَاشِيَةِ
ആവരണം ചെയ്യുന്ന മഹാവിപത്തിന്റെ വാര്‍ത്ത നിനക്കു വന്നെത്തിയോ?
وُجُوهٌ يَوْمَئِذٍ خَاشِعَةٌ
അന്ന് ചില മുഖങ്ങള്‍ പേടിച്ചരണ്ടവയായിരിക്കും.
عَامِلَةٌ نَّاصِبَةٌ
അധ്വാനിച്ച് തളര്‍ന്നവയും.
تَصْلَىٰ نَارًا حَامِيَةً
ചുട്ടെരിയും നരകത്തിലവര്‍ ചെന്നെത്തും.
تُسْقَىٰ مِنْ عَيْنٍ آنِيَةٍ
തിളച്ചു മറിയുന്ന ഉറവയില്‍നിന്നാണവര്‍ക്ക് കുടിക്കാന്‍ കിട്ടുക.
لَّيْسَ لَهُمْ طَعَامٌ إِلَّا مِن ضَرِيعٍ
കയ്പുള്ള മുള്‍ചെടിയില്‍ നിന്നല്ലാതെ അവര്‍ക്കൊരാഹാരവുമില്ല.
لَّا يُسْمِنُ وَلَا يُغْنِي مِن جُوعٍ
അത് ശരീരത്തെ പോഷിപ്പിക്കില്ല. വിശപ്പിനു ശമനമേകുകയുമില്ല.
وُجُوهٌ يَوْمَئِذٍ نَّاعِمَةٌ
എന്നാല്‍ മറ്റു ചില മുഖങ്ങള്‍ അന്ന് പ്രസന്നങ്ങളായിരിക്കും.
لِّسَعْيِهَا رَاضِيَةٌ
തങ്ങളുടെ കര്‍മങ്ങളെക്കുറിച്ച് സംതൃപ്തരും.
فِي جَنَّةٍ عَالِيَةٍ
അവര്‍ അത്യുന്നതമായ സ്വര്‍ഗീയാരാമത്തിലായിരിക്കും.
لَّا تَسْمَعُ فِيهَا لَاغِيَةً
വിടുവാക്കുകള്‍ അവിടെ കേള്‍ക്കുകയില്ല.
فِيهَا عَيْنٌ جَارِيَةٌ
അവിടെ ഒഴുകുന്ന അരുവിയുണ്ട്.
فِيهَا سُرُرٌ مَّرْفُوعَةٌ
ഉയര്‍ത്തിയൊരുക്കിയ മഞ്ചങ്ങളും.
وَأَكْوَابٌ مَّوْضُوعَةٌ
തയ്യാറാക്കിവെച്ച പാനപാത്രങ്ങളും.
وَنَمَارِقُ مَصْفُوفَةٌ
നിരത്തിവെച്ച തലയണകളും.
وَزَرَابِيُّ مَبْثُوثَةٌ
പരത്തിവെച്ച പരവതാനികളും.
أَفَلَا يَنظُرُونَ إِلَى الْإِبِلِ كَيْفَ خُلِقَتْ
അവര്‍ നോക്കുന്നില്ലേ? ഒട്ടകത്തെ; അതിനെ എങ്ങനെ സൃഷ്ടിച്ചുവെന്ന്?
وَإِلَى السَّمَاءِ كَيْفَ رُفِعَتْ
ആകാശത്തെ; അതിനെ എവ്വിധം ഉയര്‍ത്തിയെന്ന്?
وَإِلَى الْجِبَالِ كَيْفَ نُصِبَتْ
പര്‍വതങ്ങളെ, അവയെ എങ്ങനെ സ്ഥാപിച്ചുവെന്ന്?
وَإِلَى الْأَرْضِ كَيْفَ سُطِحَتْ
ഭൂമിയെ, അതിനെ എങ്ങനെ വിശാലമാക്കിയെന്ന്?
فَذَكِّرْ إِنَّمَا أَنتَ مُذَكِّرٌ
അതിനാല്‍ നീ ഉദ്ബോധിപ്പിക്കുക. നീ ഒരുദ്ബോധകന്‍ മാത്രമാണ്.
لَّسْتَ عَلَيْهِم بِمُصَيْطِرٍ
നീ അവരുടെ മേല്‍ നിര്‍ബന്ധം ചെലുത്തുന്നവനല്ല.
إِلَّا مَن تَوَلَّىٰ وَكَفَرَ
ആര്‍ പിന്തിരിയുകയും സത്യത്തെ തള്ളിപ്പറയുകയും ചെയ്യുന്നുവോ,
فَيُعَذِّبُهُ اللَّهُ الْعَذَابَ الْأَكْبَرَ
അവനെ അല്ലാഹു കഠിനമായി ശിക്ഷിക്കും.
إِنَّ إِلَيْنَا إِيَابَهُمْ
നിശ്ചയമായും നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം.
ثُمَّ إِنَّ عَلَيْنَا حِسَابَهُم
പിന്നെ അവരുടെ വിചാരണയും നമ്മുടെ ചുമതലയിലാണ്