ഖുർആൻ

Quran in Malayalam

സൂറകളുടെ പട്ടികയിലേക്ക് മടങ്ങുക

سورة التوبة

പശ്ചാത്താപം

129 വചനങ്ങൾ

بِسْمِ اللَّهِ الرَّحْمَـٰنِ الرَّحِيمِ
3
Ayah 3

وَأَذَانٌ مِّنَ اللَّهِ وَرَسُولِهِ إِلَى النَّاسِ يَوْمَ الْحَجِّ الْأَكْبَرِ أَنَّ اللَّهَ بَرِيءٌ مِّنَ الْمُشْرِكِينَ ۙ وَرَسُولُهُ ۚ فَإِن تُبْتُمْ فَهُوَ خَيْرٌ لَّكُمْ ۖ وَإِن تَوَلَّيْتُمْ فَاعْلَمُوا أَنَّكُمْ غَيْرُ مُعْجِزِي اللَّهِ ۗ وَبَشِّرِ الَّذِينَ كَفَرُوا بِعَذَابٍ أَلِيمٍ

മഹത്തായ ഹജ്ജ് നാളില്‍ മുഴുവന്‍ മനുഷ്യര്ക്കു മായി അല്ലാഹുവും ‎അവന്റെ ദൂതനും നല്കു്ന്ന അറിയിപ്പാണിത്. ഇനിമുതല്‍ അല്ലാഹുവിനും ‎അവന്റെ ദുതന്നും ബഹുദൈവ വിശ്വാസികളോട് ഒരുവിധ ബാധ്യതയുമില്ല. ‎അതിനാല്‍ നിങ്ങള്‍ പശ്ചാത്തപിക്കുന്നുവെങ്കില്‍ അതാണ് നിങ്ങള്ക്ക് ഉത്തമം. ‎അഥവാ, നിങ്ങള്‍ പിന്തിരിയുകയാണെങ്കില്‍ അറിയുക: അല്ലാഹുവെ ‎തോല്പി്ക്കാന്‍ നിങ്ങള്ക്കാിവില്ല. സത്യനിഷേധികള്ക്ക് നോവേറിയ ‎ശിക്ഷയുണ്ടെന്ന് അവരെ നീ “സുവാര്ത്തു” അറിയിക്കുക. ‎

5
Ayah 5

فَإِذَا انسَلَخَ الْأَشْهُرُ الْحُرُمُ فَاقْتُلُوا الْمُشْرِكِينَ حَيْثُ وَجَدتُّمُوهُمْ وَخُذُوهُمْ وَاحْصُرُوهُمْ وَاقْعُدُوا لَهُمْ كُلَّ مَرْصَدٍ ۚ فَإِن تَابُوا وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ فَخَلُّوا سَبِيلَهُمْ ۚ إِنَّ اللَّهَ غَفُورٌ رَّحِيمٌ

അങ്ങനെ യുദ്ധം നിഷിദ്ധമായ മാസങ്ങള്‍ പിന്നിട്ടാല്‍ ആ ബഹുദൈവ ‎വിശ്വാസികളെ നിങ്ങള്‍ എവിടെ കണ്ടാലും കൊന്നുകളയുക. അവരെ ‎പിടികൂടുകയും ഉപരോധിക്കുകയും ചെയ്യുക. എല്ലാ മര്മളസ്ഥാനങ്ങളിലും ‎അവര്ക്കാ യി പതിയിരിക്കുക. അഥവാ, അവര്‍ പശ്ചാത്തപിക്കുകയും ‎നമസ്കാരം നിഷ്ഠയോടെ നിര്വുഹിക്കുകയും സകാത്ത് ‎നല്കുാകയുമാണെങ്കില്‍ അവരെ അവരുടെ പാട്ടിനുവിട്ടേക്കുക. സംശയം ‎വേണ്ട; അല്ലാഹു ഏറെ പൊറുക്കുന്നവനും പരമ ദയാലുവുമാണ്. ‎

24
Ayah 24

قُلْ إِن كَانَ آبَاؤُكُمْ وَأَبْنَاؤُكُمْ وَإِخْوَانُكُمْ وَأَزْوَاجُكُمْ وَعَشِيرَتُكُمْ وَأَمْوَالٌ اقْتَرَفْتُمُوهَا وَتِجَارَةٌ تَخْشَوْنَ كَسَادَهَا وَمَسَاكِنُ تَرْضَوْنَهَا أَحَبَّ إِلَيْكُم مِّنَ اللَّهِ وَرَسُولِهِ وَجِهَادٍ فِي سَبِيلِهِ فَتَرَبَّصُوا حَتَّىٰ يَأْتِيَ اللَّهُ بِأَمْرِهِ ۗ وَاللَّهُ لَا يَهْدِي الْقَوْمَ الْفَاسِقِينَ

പറയുക: നിങ്ങളുടെ പിതാക്കളും പുത്രന്മാരും സഹോദരങ്ങളും ഇണകളും ‎കുടുംബക്കാരും, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും, നഷ്ടം ‎നേരിടുമോ എന്ന് നിങ്ങള്‍ ഭയപ്പെടുന്ന കച്ചവടവും, നിങ്ങള്ക്കേകറെ പ്രിയപ്പെട്ട ‎പാര്‍പ്പിടങ്ങളുമാണ് നിങ്ങള്ക്ക്പ അല്ലാഹുവെക്കാളും അവന്റെ ‎ദൂതനെക്കാളും അവന്റെ മാര്ഗ്ത്തിലെ അധ്വാനപരിശ്രമത്തെക്കാളും ‎പ്രിയപ്പെട്ടവയെങ്കില്‍ അല്ലാഹു തന്റെ കല്പ്ന നടപ്പില്‍ വരുത്തുന്നത് ‎കാത്തിരുന്നുകൊള്ളുക. കുറ്റവാളികളായ ജനത്തെ അല്ലാഹു ‎നേര്വിഴിയിലാക്കുകയില്ല. ‎

36
Ayah 36

إِنَّ عِدَّةَ الشُّهُورِ عِندَ اللَّهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّهِ يَوْمَ خَلَقَ السَّمَاوَاتِ وَالْأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ ۚ ذَٰلِكَ الدِّينُ الْقَيِّمُ ۚ فَلَا تَظْلِمُوا فِيهِنَّ أَنفُسَكُمْ ۚ وَقَاتِلُوا الْمُشْرِكِينَ كَافَّةً كَمَا يُقَاتِلُونَكُمْ كَافَّةً ۚ وَاعْلَمُوا أَنَّ اللَّهَ مَعَ الْمُتَّقِينَ

ആകാശഭൂമികളുടെ സൃഷ്ടി നടന്ന നാള്‍ തൊട്ട് അല്ലാഹുവിന്റെ അടുക്കല്‍ ‎ദൈവിക പ്രമാണമനുസരിച്ച് മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ്. അവയില്‍ ‎നാലെണ്ണം യുദ്ധം വിലക്കപ്പെട്ടവയാണ്. ഇതാണ് യഥാര്ഥ നിയമക്രമം. ‎അതിനാല്‍ ആ നാലുമാസം നിങ്ങള്‍ നിങ്ങളോടുതന്നെ അക്രമം ‎കാണിക്കാതിരിക്കുക. ബഹുദൈവ വിശ്വാസികള്‍ എവ്വിധം ഒറ്റക്കെട്ടായി ‎നിങ്ങളോട് യുദ്ധം ചെയ്യുന്നുവോ അവ്വിധം നിങ്ങളും ഒന്നായി അവരോട് ‎യുദ്ധം ചെയ്യുക. അറിയുക: അല്ലാഹു സൂക്ഷ്മതയുള്ളവരോടൊപ്പമാണ്. ‎

37
Ayah 37

إِنَّمَا النَّسِيءُ زِيَادَةٌ فِي الْكُفْرِ ۖ يُضَلُّ بِهِ الَّذِينَ كَفَرُوا يُحِلُّونَهُ عَامًا وَيُحَرِّمُونَهُ عَامًا لِّيُوَاطِئُوا عِدَّةَ مَا حَرَّمَ اللَّهُ فَيُحِلُّوا مَا حَرَّمَ اللَّهُ ۚ زُيِّنَ لَهُمْ سُوءُ أَعْمَالِهِمْ ۗ وَاللَّهُ لَا يَهْدِي الْقَوْمَ الْكَافِرِينَ

യുദ്ധം വിലക്കിയ മാസങ്ങളില്‍ മാറ്റം വരുത്തുന്നത് കടുത്ത ‎സത്യനിഷേധമാണ്. അതുവഴി ആ സത്യനിഷേധികള്‍ കൂടുതല്‍ വലിയ ‎വഴികേടിലകപ്പെടുന്നു. ചില കൊല്ലങ്ങളിലവര്‍ യുദ്ധം അനുവദനീയമാക്കുന്നു. ‎മറ്റുചില വര്ഷ്ങ്ങളിലത് നിഷിദ്ധമാക്കുകയും ചെയ്യുന്നു. അല്ലാഹു ‎നിഷിദ്ധമാക്കിയ മാസങ്ങളുടെ എണ്ണം ഒപ്പിക്കാനാണിത്. അങ്ങനെ അല്ലാഹു ‎വിലക്കിയതിനെ അവര്‍ അനുവദനീയമാക്കുന്നു. അവരുടെ ഈ ‎ദുഷ്ചെയ്തികള്‍ അവര്ക്ക് ആകര്ഷികമായി തോന്നുന്നു. സത്യനിഷേധികളായ ‎ജനത്തെ അല്ലാഹു നേര്വ ഴിയിലാക്കുകയില്ല. ‎

40
Ayah 40

إِلَّا تَنصُرُوهُ فَقَدْ نَصَرَهُ اللَّهُ إِذْ أَخْرَجَهُ الَّذِينَ كَفَرُوا ثَانِيَ اثْنَيْنِ إِذْ هُمَا فِي الْغَارِ إِذْ يَقُولُ لِصَاحِبِهِ لَا تَحْزَنْ إِنَّ اللَّهَ مَعَنَا ۖ فَأَنزَلَ اللَّهُ سَكِينَتَهُ عَلَيْهِ وَأَيَّدَهُ بِجُنُودٍ لَّمْ تَرَوْهَا وَجَعَلَ كَلِمَةَ الَّذِينَ كَفَرُوا السُّفْلَىٰ ۗ وَكَلِمَةُ اللَّهِ هِيَ الْعُلْيَا ۗ وَاللَّهُ عَزِيزٌ حَكِيمٌ

നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കില്‍ തീര്ച്ചുയായും അല്ലാഹു ‎അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. സത്യനിഷേധികള്‍ അദ്ദേഹത്തെ ‎പുറത്താക്കിയ സന്ദര്ഭടത്തിലാണത്. അദ്ദേഹം രണ്ടാളുകളില്‍ ‎ഒരുവനാവുകയും ഇരുവരും ഗുഹയിലായിരിക്കുകയും ചെയ്തപ്പോള്‍. ‎അദ്ദേഹം തന്റെ കൂട്ടുകാരനോട് പറഞ്ഞു: "ദുഃഖിക്കാതിരിക്കുക; അല്ലാഹു ‎നമ്മോടൊപ്പമുണ്ട്.” അന്നേരം അല്ലാഹു തന്നില്‍ നിന്നുള്ള സമാധാനം ‎അദ്ദേഹത്തിന് സമ്മാനിച്ചു. നിങ്ങള്ക്കു കാണാനാവാത്ത പോരാളികളാല്‍ ‎അദ്ദേഹത്തിന് കരുത്തേകുകയും ചെയ്തു. ഒപ്പം സത്യനിഷേധികളുടെ ‎വചനത്തെ അവന്‍ പറ്റെ പതിതമാക്കി. അല്ലാഹുവിന്റെ വചനം തന്നെയാണ് ‎അത്യുന്നതം. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ. ‎

42
Ayah 42

لَوْ كَانَ عَرَضًا قَرِيبًا وَسَفَرًا قَاصِدًا لَّاتَّبَعُوكَ وَلَـٰكِن بَعُدَتْ عَلَيْهِمُ الشُّقَّةُ ۚ وَسَيَحْلِفُونَ بِاللَّهِ لَوِ اسْتَطَعْنَا لَخَرَجْنَا مَعَكُمْ يُهْلِكُونَ أَنفُسَهُمْ وَاللَّهُ يَعْلَمُ إِنَّهُمْ لَكَاذِبُونَ

ലക്ഷ്യം തൊട്ടടുത്തതും യാത്ര പ്രയാസരഹിതവുമാണെങ്കില്‍ അവര്‍ നിന്നെ ‎അനുഗമിക്കുമായിരുന്നു. എന്നാല്‍ ലക്ഷ്യം വിദൂരവും വഴി ‎വിഷമകരവുമായി അവര്ക്ക് തോന്നി. അതിനാല്‍ അവര്‍ അല്ലാഹുവിന്റെ ‎പേരില്‍ സത്യം ചെയ്തു പറയും: "ഞങ്ങള്ക്ക്ന സാധിച്ചിരുന്നെങ്കില്‍ ഞങ്ങളും ‎നിങ്ങളോടൊപ്പം പുറപ്പെടുമായിരുന്നു.” സത്യത്തിലവര്‍ തങ്ങളെത്തന്നെയാണ് ‎നശിപ്പിക്കുന്നത്. അല്ലാഹുവിനറിയാം; അവര്‍ കള്ളം പറയുന്നവരാണെന്ന്. ‎

61
Ayah 61

وَمِنْهُمُ الَّذِينَ يُؤْذُونَ النَّبِيَّ وَيَقُولُونَ هُوَ أُذُنٌ ۚ قُلْ أُذُنُ خَيْرٍ لَّكُمْ يُؤْمِنُ بِاللَّهِ وَيُؤْمِنُ لِلْمُؤْمِنِينَ وَرَحْمَةٌ لِّلَّذِينَ آمَنُوا مِنكُمْ ۚ وَالَّذِينَ يُؤْذُونَ رَسُولَ اللَّهِ لَهُمْ عَذَابٌ أَلِيمٌ

നബിയെ ദ്രോഹിക്കുന്ന ചിലരും അവരിലുണ്ട്. അദ്ദേഹം എല്ലാറ്റിനും ‎ചെവികൊടുക്കുന്നവനാണെന്ന് അവരാക്ഷേപിക്കുന്നു. പറയുക: അദ്ദേഹം ‎നിങ്ങള്ക്ക്ു ഗുണകരമായതിനെ ചെവിക്കൊള്ളുന്നവനാകുന്നു. അദ്ദേഹം ‎അല്ലാഹുവില്‍ വിശ്വസിക്കുന്നു. സത്യവിശ്വാസികളില്‍ വിശ്വാസമര്പ്പിതക്കുന്നു. ‎നിങ്ങളില്‍ സത്യവിശ്വാസം സ്വീകരിച്ചവര്ക്ക് അദ്ദേഹം മഹത്തായ ‎അനുഗ്രഹമാണ്. അല്ലാഹുവിന്റെ ദൂതനെ ദ്രോഹിക്കുന്നവര്ക്ക്ഹ നോവേറിയ ‎ശിക്ഷയുണ്ട്. ‎

69
Ayah 69

كَالَّذِينَ مِن قَبْلِكُمْ كَانُوا أَشَدَّ مِنكُمْ قُوَّةً وَأَكْثَرَ أَمْوَالًا وَأَوْلَادًا فَاسْتَمْتَعُوا بِخَلَاقِهِمْ فَاسْتَمْتَعْتُم بِخَلَاقِكُمْ كَمَا اسْتَمْتَعَ الَّذِينَ مِن قَبْلِكُم بِخَلَاقِهِمْ وَخُضْتُمْ كَالَّذِي خَاضُوا ۚ أُولَـٰئِكَ حَبِطَتْ أَعْمَالُهُمْ فِي الدُّنْيَا وَالْآخِرَةِ ۖ وَأُولَـٰئِكَ هُمُ الْخَاسِرُونَ

നിങ്ങളുടെ മുമ്പുണ്ടായിരുന്നവരെപ്പോലെത്തന്നെയാണ് നിങ്ങളും. എന്നാല്‍ ‎അവര്‍ നിങ്ങളേക്കാള്‍ കരുത്തന്മാരായിരുന്നു. കൂടുതല്‍ മുതലും ‎മക്കളുമുള്ളവരും. അങ്ങനെ തങ്ങളുടെ വിഹിതംകൊണ്ട് തന്നെ അവര്‍ ‎സുഖമാസ്വദിച്ചു. നിങ്ങളുടെ മുന്ഗാ്മികള്‍ തങ്ങളുടെ വിഹിതംകൊണ്ട് ‎സുഖമാസ്വദിച്ചപോലെ ഇപ്പോള്‍ നിങ്ങളും നിങ്ങളുടെ വിഹിതമുപയോഗിച്ച് ‎സുഖിച്ചു. അവര്‍ അധര്മളങ്ങളില്‍ ആണ്ടിറങ്ങിയപോലെ നിങ്ങളും ‎ആണ്ടിറങ്ങി. ഇഹത്തിലും പരത്തിലും അവരുടെ പ്രവര്ത്തിനങ്ങളൊക്കെയും ‎പാഴായിരിക്കുന്നു. അവര്‍ തന്നെയാണ് നഷ്ടം പറ്റിയവര്‍. ‎

70
Ayah 70

أَلَمْ يَأْتِهِمْ نَبَأُ الَّذِينَ مِن قَبْلِهِمْ قَوْمِ نُوحٍ وَعَادٍ وَثَمُودَ وَقَوْمِ إِبْرَاهِيمَ وَأَصْحَابِ مَدْيَنَ وَالْمُؤْتَفِكَاتِ ۚ أَتَتْهُمْ رُسُلُهُم بِالْبَيِّنَاتِ ۖ فَمَا كَانَ اللَّهُ لِيَظْلِمَهُمْ وَلَـٰكِن كَانُوا أَنفُسَهُمْ يَظْلِمُونَ

ഇവരുടെ മുന്ഗാ്മികളുടെ വൃത്താന്തം ഇവര്ക്ക് വന്നെത്തിയിട്ടില്ലേ? ‎നൂഹിന്റെയും ആദിന്റെയും സമൂദിന്റെയും സമുദായങ്ങളുടെയും ‎ഇബ്റാഹീമിന്റെ ജനതയുടെയും മദ്യന്കാുരുടെയും കീഴ്മേല്‍ മറിക്കപ്പെട്ട ‎നാടുകളുടെയും കഥ! അവരിലേക്കുള്ള ദൈവദൂതന്മാര്‍ വ്യക്തമായ ‎തെളിവുകളുമായി അവരെ സമീപിച്ചു. അപ്പോള്‍ അല്ലാഹു അവരോട് ഒരു ‎ദ്രോഹവും കാണിച്ചില്ല. എന്നാല്‍ അവര്‍ തങ്ങളെത്തന്നെ ‎ദ്രോഹിക്കുകയായിരുന്നു. ‎

74
Ayah 74

يَحْلِفُونَ بِاللَّهِ مَا قَالُوا وَلَقَدْ قَالُوا كَلِمَةَ الْكُفْرِ وَكَفَرُوا بَعْدَ إِسْلَامِهِمْ وَهَمُّوا بِمَا لَمْ يَنَالُوا ۚ وَمَا نَقَمُوا إِلَّا أَنْ أَغْنَاهُمُ اللَّهُ وَرَسُولُهُ مِن فَضْلِهِ ۚ فَإِن يَتُوبُوا يَكُ خَيْرًا لَّهُمْ ۖ وَإِن يَتَوَلَّوْا يُعَذِّبْهُمُ اللَّهُ عَذَابًا أَلِيمًا فِي الدُّنْيَا وَالْآخِرَةِ ۚ وَمَا لَهُمْ فِي الْأَرْضِ مِن وَلِيٍّ وَلَا نَصِيرٍ

തങ്ങള്‍ അങ്ങനെ പറഞ്ഞിട്ടേയില്ലെന്ന് അവര്‍ അല്ലാഹുവിന്റെ പേരില്‍ ‎ആണയിടുന്നു. എന്നാല്‍ ഉറപ്പായും അവര്‍ സത്യനിഷേധത്തിന്റെ വാക്ക് ‎ഉരുവിട്ടിരിക്കുന്നു. ഇസ്ലാം സ്വീകരിച്ചശേഷം അവര്‍ സത്യനിഷേധികളായി. ‎തങ്ങള്ക്കുട ചെയ്യാനാവാത്ത ചിലത് പ്രവര്ത്തി്ക്കാന്‍ മുതിരുകയും ചെയ്തു. ‎എന്നാല്‍ അവരുടെ ഈ ശത്രുതക്കൊക്കെയും കാരണം അല്ലാഹുവും ‎അവന്റെ ദൂതനും ദൈവാനുഗ്രഹത്താല്‍ അവര്ക്ക് സുഭിക്ഷത ‎നല്കിെയതുമാത്രമാണ്. ഇനിയെങ്കിലും അവര്‍ പശ്ചാത്തപിക്കുകയാണെങ്കില്‍ ‎അതാണവര്ക്ക്ു നല്ലത്. അഥവാ, അവര്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍ ‎അല്ലാഹു ഇഹത്തിലും പരത്തിലും അവര്ക്ക് നോവേറിയ ശിക്ഷ നല്കും . ‎ഇവിടെ ഭൂമിയിലും അവര്ക്ക് ഒരു രക്ഷകനോ സഹായിയോ ‎ഉണ്ടാവുകയില്ല. ‎

83
Ayah 83

فَإِن رَّجَعَكَ اللَّهُ إِلَىٰ طَائِفَةٍ مِّنْهُمْ فَاسْتَأْذَنُوكَ لِلْخُرُوجِ فَقُل لَّن تَخْرُجُوا مَعِيَ أَبَدًا وَلَن تُقَاتِلُوا مَعِيَ عَدُوًّا ۖ إِنَّكُمْ رَضِيتُم بِالْقُعُودِ أَوَّلَ مَرَّةٍ فَاقْعُدُوا مَعَ الْخَالِفِينَ

അല്ലാഹു നിന്നെ അവരിലൊരു കൂട്ടരുടെയടുത്ത് തിരിച്ചെത്തിക്കുകയും ‎പിന്നെ മറ്റൊരു യുദ്ധത്തിന് പോരാന്‍ അവര്‍ നിന്നോട് അനുവാദം ‎ചോദിക്കുകയും ചെയ്താല്‍ നീ പറയുക: "ഇനി നിങ്ങള്ക്കൊംരിക്കലും ‎എന്നോടൊത്ത് പുറപ്പെടാനാവില്ല. നിങ്ങള്‍ എന്റെ കൂടെ ശത്രുവോട് ‎പൊരുതുന്നതുമല്ല. തീര്ച്ചപയായും ആദ്യ തവണ യുദ്ധത്തില്‍ ‎നിന്നൊഴിഞ്ഞുനിന്നതില്‍ തൃപ്തിയടയുകയാണല്ലോ നിങ്ങള്‍ ചെയ്തത്. ‎അതിനാല്‍ യുദ്ധത്തില്‍ നിന്ന് വിട്ടൊഴിഞ്ഞു ചടഞ്ഞിരിക്കുന്നവരോടൊപ്പം ‎നിങ്ങളും ഇരുന്നുകൊള്ളുക.” ‎

94
Ayah 94

يَعْتَذِرُونَ إِلَيْكُمْ إِذَا رَجَعْتُمْ إِلَيْهِمْ ۚ قُل لَّا تَعْتَذِرُوا لَن نُّؤْمِنَ لَكُمْ قَدْ نَبَّأَنَا اللَّهُ مِنْ أَخْبَارِكُمْ ۚ وَسَيَرَى اللَّهُ عَمَلَكُمْ وَرَسُولُهُ ثُمَّ تُرَدُّونَ إِلَىٰ عَالِمِ الْغَيْبِ وَالشَّهَادَةِ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ

യുദ്ധത്തില്നിരന്ന് നിങ്ങള്‍ അവരുടെ അടുത്ത് മടങ്ങിയെത്തിയാല്‍ അവര്‍ ‎നിങ്ങളോട് പല ഒഴികഴിവുകളും ബോധിപ്പിക്കും. പറയുക: "നിങ്ങള്‍ ‎ഒഴികഴിവൊന്നും ബോധിപ്പിക്കേണ്ട. നിങ്ങളെ ഞങ്ങളൊട്ടും ‎വിശ്വസിക്കുന്നില്ല. നിങ്ങളുടെ വിവരങ്ങള്‍ അല്ലാഹു ഞങ്ങളെ ‎ധരിപ്പിച്ചിട്ടുണ്ട്. നിങ്ങളുടെ പ്രവര്ത്തങനങ്ങളെല്ലാം അല്ലാഹുവും അവന്റെ ‎ദൂതനും കണ്ടറിയുന്നുണ്ട്. പിന്നീട് മറഞ്ഞതും തെളിഞ്ഞതും ‎അറിയുന്നവന്റെ അടുത്തേക്ക് നിങ്ങള്‍ മടക്കപ്പെടും. അപ്പോള്‍ നിങ്ങള്‍ ‎പ്രവര്ത്തി്ച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അവന്‍ നിങ്ങളെ ‎വിവരമറിയിക്കും.” ‎

99
Ayah 99

وَمِنَ الْأَعْرَابِ مَن يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ وَيَتَّخِذُ مَا يُنفِقُ قُرُبَاتٍ عِندَ اللَّهِ وَصَلَوَاتِ الرَّسُولِ ۚ أَلَا إِنَّهَا قُرْبَةٌ لَّهُمْ ۚ سَيُدْخِلُهُمُ اللَّهُ فِي رَحْمَتِهِ ۗ إِنَّ اللَّهَ غَفُورٌ رَّحِيمٌ

ഗ്രാമീണ അറബികളില്‍ തന്നെ അല്ലാഹുവിലും അന്ത്യദിനത്തിലും ‎വിശ്വസിക്കുന്നവരുമുണ്ട്. അവര്‍ തങ്ങള്‍ ചെലവഴിക്കുന്നതിനെ ‎അല്ലാഹുവിന്റെ സാമീപ്യം സിദ്ധിക്കാനും പ്രവാചകന്റെ പ്രാര്ഥതന ‎ലഭിക്കാനുമുള്ള മാര്ഗകമായി കാണുന്നു. അറിയുക: തീര്ച്ചലയായും അതവര്ക്ക്ത ‎ദൈവസാമീപ്യം സമ്മാനിക്കും. അല്ലാഹു അവരെ തന്റെ അനുഗ്രഹത്തില്‍ ‎പ്രവേശിപ്പിക്കും. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്. ‎

111
Ayah 111

إِنَّ اللَّهَ اشْتَرَىٰ مِنَ الْمُؤْمِنِينَ أَنفُسَهُمْ وَأَمْوَالَهُم بِأَنَّ لَهُمُ الْجَنَّةَ ۚ يُقَاتِلُونَ فِي سَبِيلِ اللَّهِ فَيَقْتُلُونَ وَيُقْتَلُونَ ۖ وَعْدًا عَلَيْهِ حَقًّا فِي التَّوْرَاةِ وَالْإِنجِيلِ وَالْقُرْآنِ ۚ وَمَنْ أَوْفَىٰ بِعَهْدِهِ مِنَ اللَّهِ ۚ فَاسْتَبْشِرُوا بِبَيْعِكُمُ الَّذِي بَايَعْتُم بِهِ ۚ وَذَٰلِكَ هُوَ الْفَوْزُ الْعَظِيمُ

അല്ലാഹു സത്യവിശ്വാസികളില്‍ നിന്ന് അവര്ക്ക് ‎സ്വര്ഗുമുണ്ടെന്നവ്യവസ്ഥയില്‍ അവരുടെ ദേഹവും ധനവും വിലയ്ക്കു ‎വാങ്ങിയിരിക്കുന്നു. അവര്‍ അല്ലാഹുവിന്റെ മാര്ഗയത്തില്‍ യുദ്ധം ചെയ്യുന്നു. ‎അങ്ങനെ വധിക്കുകയും വധിക്കപ്പെടുകയും ചെയ്യുന്നു. അവര്ക്ക് ‎സ്വര്ഗ മുണ്ടെന്നത് അല്ലാഹു തന്റെ മേല്‍ പാലിക്കല്‍ ബാധ്യതയായി ‎നിശ്ചയിച്ച സത്യനിഷ്ഠമായ വാഗ്ദാനമാണ്. തൌറാത്തിലും ഇഞ്ചീലി‎‎ലും ഖുര്ആഷനിലും അതുണ്ട്. അല്ലാഹുവെക്കാള്‍ കരാര്‍ ‎പാലിക്കുന്നവനായി ആരുണ്ട്? അതിനാല്‍ നിങ്ങള്‍ നടത്തിയ കച്ചവട ‎ഇടപാടില്‍ സന്തോഷിച്ചുകൊള്ളുക. അതിമഹത്തായ വിജയവും അതുതന്നെ. ‎

118
Ayah 118

وَعَلَى الثَّلَاثَةِ الَّذِينَ خُلِّفُوا حَتَّىٰ إِذَا ضَاقَتْ عَلَيْهِمُ الْأَرْضُ بِمَا رَحُبَتْ وَضَاقَتْ عَلَيْهِمْ أَنفُسُهُمْ وَظَنُّوا أَن لَّا مَلْجَأَ مِنَ اللَّهِ إِلَّا إِلَيْهِ ثُمَّ تَابَ عَلَيْهِمْ لِيَتُوبُوا ۚ إِنَّ اللَّهَ هُوَ التَّوَّابُ الرَّحِيمُ

തീരുമാനം മാറ്റിവെക്കപ്പെട്ട ആ മൂന്നാളുകള്ക്കും അവന്‍ ‎മാപ്പേകിയിരിക്കുന്നു. ഭൂമി ഏറെ വിശാലമായിരുന്നിട്ടുകൂടി അതവര്ക്ക് ‎ഇടുങ്ങിയതായിത്തീര്ന്നുപ. തങ്ങളുടെ മനസ്സുകള്തിന്നെ അവര്ക്ക്ട ‎കദനഭാരത്താല്‍ ദുര്വ്ഹമായിമാറി. അല്ലാഹുവിന്റെ പിടിയില്‍ നിന്ന് ‎രക്ഷപ്പെടാന്‍ അവനില്ത്തൂന്നെ അഭയം തേടലല്ലാതെ മാര്ഗനമില്ലെന്ന് അവര്ക്ക് ‎ബോധ്യമായി. അപ്പോള്‍ അല്ലാഹു അവരോട് കരുണ കാണിച്ചു. അവര്‍ ‎പശ്ചാത്തപിച്ചു മടങ്ങാന്‍. സംശയമില്ല; അല്ലാഹു പശ്ചാത്താപം ധാരാളമായി ‎സ്വീകരിക്കുന്നവനാണ്. പരമദയാലുവും. ‎

120
Ayah 120

مَا كَانَ لِأَهْلِ الْمَدِينَةِ وَمَنْ حَوْلَهُم مِّنَ الْأَعْرَابِ أَن يَتَخَلَّفُوا عَن رَّسُولِ اللَّهِ وَلَا يَرْغَبُوا بِأَنفُسِهِمْ عَن نَّفْسِهِ ۚ ذَٰلِكَ بِأَنَّهُمْ لَا يُصِيبُهُمْ ظَمَأٌ وَلَا نَصَبٌ وَلَا مَخْمَصَةٌ فِي سَبِيلِ اللَّهِ وَلَا يَطَئُونَ مَوْطِئًا يَغِيظُ الْكُفَّارَ وَلَا يَنَالُونَ مِنْ عَدُوٍّ نَّيْلًا إِلَّا كُتِبَ لَهُم بِهِ عَمَلٌ صَالِحٌ ۚ إِنَّ اللَّهَ لَا يُضِيعُ أَجْرَ الْمُحْسِنِينَ

മദീനക്കാര്ക്കുംന അവരുടെ പരിസരത്തുള്ള ഗ്രാമീണ അറബികള്ക്കും ‎അല്ലാഹുവിന്റെ ദൂതനെ വിട്ട് വീട്ടിലിരിക്കാനോ അദ്ദേഹത്തിന്റെ ജീവന്റെ ‎കാര്യം അവഗണിച്ച് തങ്ങളുടെ സ്വന്തം കാര്യം നോക്കാനോ അനുവാദമില്ല. ‎അല്ലാഹുവിന്റെ മാര്ഗ്ത്തില്‍ അവരെ ബാധിക്കുന്ന വിശപ്പ്, ദാഹം, ക്ഷീണം, ‎സത്യനിഷേധികളെ പ്രകോപിപ്പിക്കുന്ന ഇടങ്ങളിലൊക്കെയുള്ള അവരുടെ ‎സാന്നിധ്യം; എതിരാളിക്ക് ഏല്പിൊക്കുന്ന നാശം, ഇതൊക്കെയും അവരുടെ ‎പേരില്‍ സല്ക്കിര്മ്മായി രേഖപ്പെടുത്താതിരിക്കുകയില്ല എന്നതിനാലാണത്. ‎സല്ക്കധര്മിപകളുടെ പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തുകയില്ല; തീര്ച്ചാ. ‎