Quran in Malayalam
8 വചനങ്ങൾ
بِّسْمِ اللَّهِ الرَّحْمَـٰنِ الرَّحِيمِ وَالتِّينِ وَالزَّيْتُونِ
അത്തിയും ഒലീവും സാക്ഷി.
وَطُورِ سِينِينَ
സീനാമല സാക്ഷി.
وَهَـٰذَا الْبَلَدِ الْأَمِينِ
നിര്‍ഭീതമായ ഈ മക്കാനഗരം സാക്ഷി.
لَقَدْ خَلَقْنَا الْإِنسَانَ فِي أَحْسَنِ تَقْوِيمٍ
തീര്‍ച്ചയായും മനുഷ്യനെ നാം മികവുറ്റ ഘടനയില്‍ സൃഷ്ടിച്ചു.
ثُمَّ رَدَدْنَاهُ أَسْفَلَ سَافِلِينَ
പിന്നെ നാമവനെ പതിതരില്‍ പതിതനാക്കി.
إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فَلَهُمْ أَجْرٌ غَيْرُ مَمْنُونٍ
സത്യവിശ്വാസം സ്വീകരിച്ചവരെയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരെയുമൊഴികെ. അവര്‍ക്ക്, അറുതിയില്ലാത്ത പ്രതിഫലമുണ്ട്.
فَمَا يُكَذِّبُكَ بَعْدُ بِالدِّينِ
എന്നിട്ടും രക്ഷാശിക്ഷകളുടെ കാര്യത്തില്‍ നിന്നെ കള്ളമാക്കുന്നതെന്ത്?
أَلَيْسَ اللَّهُ بِأَحْكَمِ الْحَاكِمِينَ
വിധികര്‍ത്താക്കളില്‍ ഏറ്റവും നല്ല വിധികര്‍ത്താവ് അല്ലാഹുവല്ലയോ?