Quran in Malayalam
5 വചനങ്ങൾ
بِّسْمِ اللَّهِ الرَّحْمَـٰنِ الرَّحِيمِ إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ
തീര്‍ച്ചയായും നാം ഈ ഖുര്‍ആനിനെ വിധി നിര്‍ണായക രാവില്‍ അവതരിപ്പിച്ചു.
وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ
വിധി നിര്‍ണായക രാവ് എന്തെന്ന് നിനക്കെന്തറിയാം?
لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ
വിധി നിര്‍ണായക രാവ് ആയിരം മാസത്തെക്കാള്‍ മഹത്തരമാണ്.
تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ
ആ രാവില്‍ മലക്കുകളും ജിബ്രീലും ഇറങ്ങി വരുന്നു. സമസ്ത കാര്യങ്ങളെയും സംബന്ധിച്ച തങ്ങളുടെ നാഥന്റെ ഉത്തരവുമായി.
سَلَامٌ هِيَ حَتَّىٰ مَطْلَعِ الْفَجْرِ
പുലരൊളി വിരിയും വരെ അത് പ്രശാന്തമായിരിക്കും.