Quran in Malayalam
5 വചനങ്ങൾ
بِسْمِ اللَّهِ الرَّحْمَـٰنِ الرَّحِيمِ قُلْ أَعُوذُ بِرَبِّ الْفَلَقِ
പറയുക: പ്രഭാതത്തിന്റെ നാഥനോട് ഞാന്‍ ശരണം തേടുന്നു.
مِن شَرِّ مَا خَلَقَ
അവന്‍ സൃഷ്ടിച്ചവയുടെ ദ്രോഹത്തില്‍നിന്ന്.
وَمِن شَرِّ غَاسِقٍ إِذَا وَقَبَ
ഇരുള്‍ മൂടുമ്പോഴത്തെ രാവിന്റെ ദ്രോഹത്തില്‍നിന്ന്.
وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ
കെട്ടുകളില്‍ ഊതുന്നവരുടെ ദ്രോഹത്തില്‍നിന്ന്.
وَمِن شَرِّ حَاسِدٍ إِذَا حَسَدَ
അസൂയാലു അസൂയ കാണിച്ചാലുള്ള ദ്രോഹത്തില്‍നിന്ന്.